KeralaNEWS

പാര്‍ട്ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം.എം.മണി; ബുള്ളറ്റ് പ്രൂഫ് ഇടില്ലെന്ന് എസ്. രാജേന്ദ്രന്‍

മൂന്നാര്‍: പാര്‍ട്ടി വെടിവെയ്ക്കാന്‍ പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം.എം. മണി എം.എല്‍.എ. രാജേന്ദ്രനെപ്പോലെയുള്ള ഒരാള്‍ക്ക് കയറിയിരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സി.പി.എം. മണിയുള്ള പാര്‍ട്ടിയില്‍ താനിരിക്കില്ല എന്ന എസ്.രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ സംസ്ഥാന സമിതി ക്ഷണിതാവായി ഞാന്‍ വെറുതെ ഇരിക്കുന്നു എന്ന് ഓര്‍ക്കണ്ട, ഇതിന് കുറച്ച് മുതല്‍ മുടക്കുള്ളതാ. വെടിവെയ്ക്കാന്‍ പറഞ്ഞാല്‍ വെടിവെയ്ക്കും. അല്ലെങ്കിലും എം.എം.മണിയുള്ള പാര്‍ട്ടിയിലിരിക്കാന്‍ രാജേന്ദ്രന് യോഗ്യതയില്ല. അതുകൊണ്ടാണ് പുറത്താക്കി കൈകാര്യം ചെയ്തത്. അവനെപ്പോലെയുള്ളവരൊക്കെ പാര്‍ട്ടിയില്‍ ഇരിക്കരുത് എന്ന നിലപാടാണ് തനിക്കുള്ളതെന്നും മണി പറഞ്ഞു.

Signature-ad

ബുള്ളറ്റ് പ്രൂഫ് ഇടില്ല: എസ്.രാജേന്ദ്രന്‍

മണി വെടിവെയ്ക്കട്ടെ, എന്നാല്‍ താന്‍ ബുള്ളറ്റ് പ്രൂഫ് ഇടുകയോ ഭയന്നോടുകയോ ചെയ്യില്ലെന്ന് മുന്‍ എം.എല്‍.എ. എസ്.രാജേന്ദ്രന്‍ പ്രതികരിച്ചു. തിരുനെല്‍വേലിയിലേക്ക് പൊയ്‌ക്കോ എന്നൊക്കെയാണ് എന്നോട് പറയുന്നത്. തന്റെ മുന്‍ഗാമികള്‍ അധ്വാനിച്ച് ജീവിക്കാന്‍വേണ്ടി വന്നവരാണ്. സി.പി.എം. പ്രാദേശിക നേതൃത്വം കുടുംബപരമായി ഞങ്ങളെ ദേഹോപദ്രവം ചെയ്തുവരുന്നു. കള്ളക്കേസുകളില്‍ കുടുക്കുന്നു.

മകള്‍ക്ക് എം.ബി.ബി.എസ്. സീറ്റുകിട്ടുന്നതിന് ഒരുകോടി രൂപ നല്കി എന്നുപറയുന്നു. നീറ്റ് പരീക്ഷ എഴുതാതെ എങ്ങനെ സീറ്റ് കിട്ടും. അഞ്ചുകോടിയെങ്കിലും വേണ്ടെ സീറ്റുകിട്ടാന്‍. സി.പി.എം. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്റ്റേറ്റുകളില്‍ കമ്മിറ്റി കൂടി എനിക്കെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്കിയിരിക്കുകയാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

 

 

Back to top button
error: