ബക്കിങ്ഹാം: ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ടതിന് പിന്നാലെയാണ് സുനക് അധികാരമേറ്റത്.
ഇതിന് പിന്നാലെ അദ്ദേഹം ബ്രിട്ടണെ അഭിസംബോധന ചെയ്ത് സംസാരിച്ചു.രാജ്യത്തെ ജനങ്ങളോടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടും നന്ദിയറിയിച്ചുകൊണ്ടാണ് അദ്ദേഹം അഭിസംബോധന ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനും അദ്ദേഹം നന്ദിയറിയിച്ചു. ഒടുവിലത്തെ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന് സുനക് അഭിവാദ്യമറിയിച്ചു. നല്ല മനസോടുകൂടി ചില നല്ല കാര്യങ്ങളായിരുന്നു ലിസ് ട്രസ് ചെയ്യാനാഗ്രഹിച്ചത്. എന്നാല്‍ പിഴവുകള്‍ സംഭവിച്ചു. ആ പിഴവുകള്‍ തിരുത്തുകയാണ് ലക്ഷ്യം. വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ട് തെറ്റുകള്‍ തിരുത്തുമെന്നും മുന്‍ഗാമികളെ പഴിക്കാതെ ഋഷി സുനക് പറഞ്ഞു.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടണ്‍ കടന്നുപോകുന്നത്. പക്ഷെ ആ പ്രതിസന്ധിയെ നാം അതിജീവിക്കുമെന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്ന പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടണില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി സുനക്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 11.45ഓടെയാണ് സുനക് ചുമതലയേറ്റത്.