KeralaNEWS

സ്വര്‍ണ്ണം പൊടിയാക്കി പാല്‍പ്പൊടിയിലും കോഫി ക്രീം പൗഡറിലും കലര്‍ത്തി കടത്താന്‍ ശ്രമം

കണ്ണൂര്‍: വിമാനത്താവളത്തില്‍ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് നിഷാന്‍ പിടിയിലായി. സ്വര്‍ണ്ണം മിശ്രിതം പൊടിയാക്കി പാല്‍പ്പൊടി, കോഫി ക്രീം പൗഡര്‍ എന്നിവയില്‍ കലര്‍ത്തിയാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്.

സ്വര്‍ണ്ണം രാസലായനിയില്‍ അലിയിപ്പിച്ച് ടര്‍ക്കി ടവലുകളില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പില്‍ നജീബിനെ കസ്റ്റഡിയിലെടുത്തു.

Signature-ad

എയര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ സ്വര്‍ണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികള്‍. സ്വര്‍ണ തോര്‍ത്തുകളുമായി ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ മൂന്ന് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഫഹദ് (26) ആണ് സ്വര്‍ണ്ണം കടത്താന്‍ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

ഈ മാസം 10ന് ദുബായില്‍ നിന്നും സ്പൈസ് ജെറ്റിലാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്.

 

Back to top button
error: