IndiaNEWS

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലോട്ടറി, ദീപാവലിക്ക് ശേഷം അക്കൗണ്ടിൽ 2.18 ലക്ഷം രൂപ വരെ വരാം

കേന്ദ്ര ജീവനക്കാരെയും പെൻഷൻ വാങ്ങുന്നവരെയും ഒരു സന്തോഷവാർത്ത കാത്തിരിക്കുന്നു. ദീപാവലിക്ക് ശേഷം 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാലത്ത് തടഞ്ഞുവെച്ചതാണ് ഈ തുക. ഓഗസ്റ്റിൽ ദേശീയ കൗൺസിൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര കാബിനറ്റ് സെക്രട്ടറിക്കും ദേശീയ കൗൺസിൽ പ്രസിഡന്റിനും കത്തയച്ചിരുന്നു. ഇതിൽ തീരുമാനമായാൽ ഒരു വൻ തുക കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അകൗണ്ടിൽ എത്തും.

തുക എപ്പോൾ ലഭിക്കും

2021 ജൂലൈ മുതൽ കേന്ദ്ര സർക്കാർ ക്ഷാമബത്ത 11 ശതമാനം വർധിപ്പിച്ചിരുന്നു. അതിനുശേഷം ക്ഷാമബത്ത മൂന്നുതവണ വർധിപ്പിച്ചു, 38 ശതമാനത്തിലെത്തി. പക്ഷേ, ഒന്നരവർഷമായി ഡി.എ കുടിശ്ശികയെ കുറിച്ച് ചർച്ചയുണ്ടായില്ല. ഈ മാസം അവസാനത്തോടെ കുടിശ്ശിക സംബന്ധിച്ച് സർക്കാരിന് തീരുമാനം അറിയിക്കാനാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഡിഎ കുടിശ്ശിക സംബന്ധിച്ച ആവശ്യത്തിൽ ജീവനക്കാർ ഉറച്ചുനിൽക്കുകയാണ്. ഇത് അവകാശമാണെന്നും ഈ പണം ലഭിക്കണമെന്നും ജീവനക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ജീവനക്കാരുടെ 11 ശതമാനം ഡിഎ നിർത്തലാക്കിയതിലൂടെ 40,000 കോടി രൂപ ലാഭിച്ചു. നവംബർ മാസത്തിൽ കാബിനറ്റ് സെക്രട്ടറിയുമായി ഈ വിഷയം ചർച്ച ചെയ്ത് ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഡിഎ കുടിശ്ശിക ലഭിക്കുമെന്നാണ് കരുതുന്നത്.

ജീവനക്കാർക്ക് 2,18,200 രൂപ വരെ ലഭിക്കും

ഏകദേശ കണക്ക് പ്രകാരം ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. 1,44,200 രൂപ മുതൽ 2,18,200 രൂപ വരെയാണ് ലെവൽ-13 ജീവനക്കാരുടെ കുടിശിക. ലെവൽ-14 ജീവനക്കാരുടെ കുടിശിക 1,23,100 മുതൽ 2,15,900 രൂപ വരെയാണ്. വിവിധ ഗ്രേഡുകളിലെ ജീവനക്കാർക്ക് കുടിശ്ശിക തുക വ്യത്യസ്തമായിരിക്കും.

Back to top button
error: