CrimeNEWS

മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് അഞ്ച് വർഷം തടവ്

ആലപ്പുഴ : മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് അഞ്ച് വർഷം തടവ് ശിക്ഷ. ആലപ്പുഴ മുൻസിപ്പൽ പാലസ് വാർഡിൽ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണൽ  സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ല്‍  വാക്കുതര്‍ത്തിനിടെയാണ് മകൻ വിനോദിനെ കൊലപെടുത്തിയത്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ ത‍‍ര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്.

35 കാരനായ വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൗത്ത് പൊലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത്. പോസ്റ്റ്‌ മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് വിനോദിന്റെ പിതാവ് തന്നെയാണെന്ന് കണ്ടെത്തിയത്.

Back to top button
error: