CrimeNEWS

‘നടപ്പ് വെടിപ്പല്ല’…യാത്രക്കാരന്‍ മലദ്വാരത്തില്‍ കടത്തിയത് 44 ലക്ഷത്തിന്റെ സ്വര്‍ണം!

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 44 ലക്ഷം രൂപ വിലമതിക്കുന്ന 1185 ഗ്രാം സ്വര്‍ണവുമായി ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം സ്വദേശി മുനീറാണ് പിടിയിലായത്. നടപ്പില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം നാല് കാപ്‌സ്യൂളുകളാക്കിയാണ് ഒളിപ്പിച്ചത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്ക്ക് വിധേയമാക്കിയാണ് സ്വര്‍ണം കണ്ടെടുത്തത്.

Signature-ad

കഴിഞ്ഞദിവസം സ്വര്‍ണലായനിയില്‍ മുക്കിയെടുത്ത അഞ്ച് തോര്‍ത്ത് മുണ്ടുകളുമായി തൃശൂര്‍ സ്വദേശി പിടിയിലായിരുന്നു. ഈ മാസം 10 ന് ദുബൈയില്‍ നിന്നും സ്പൈസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് ‘നൂതന രീതി’യില്‍ സ്വര്‍ണ്ണം കടത്തി കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെയാണ് പുതിയ തന്ത്രം സ്വീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് വിശദ പരിശോധന നടത്തിയതോടെ സമാന രീതിയില്‍ 5 തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

Back to top button
error: