ന്യൂഡല്‍ഹി: ഹിന്ദു ഇതിഹാസങ്ങള്‍ ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശിവരാജ് പട്ടീല്‍.
മുന്‍ ലോക്‌സഭാ സ്പീക്കറും, കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പട്ടീല്‍ ആണ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത്. ക്രിസ്ത്യന്‍ മതവും ഭീകരവാദമാണ് പഠിപ്പിക്കുന്നത് എന്നും ശിവരാജ് പട്ടീല്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മോഹ്‌സിന കിദ്വായുടെ ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാജ് പട്ടീല്‍.
ഖുര്‍ആനും ഇസ്ലാം മതവും ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ മഹാഭാരതവും പഠിപ്പിക്കുന്നത് ഭീകരവാദമാണ്. കുരുക്ഷേത്ര യുദ്ധത്തില്‍ കൃഷ്ണന്‍ ഭീകരവാദമാണ് അര്‍ജുനനെ പഠിപ്പിച്ചത്. അതുകൊണ്ട് ഖുര്‍ആന്‍ മാത്രമാണ് തീവ്രവാദം പഠിപ്പിക്കുന്നത് എന്ന് പറയാന്‍ ആകില്ല. സമാനമായി ക്രിസ്ത്യന്‍ മതവും ഭീകരവാദവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് നല്‍കുന്നത്- ശിവരാജ് പട്ടീല്‍ വ്യക്തമാക്കി.