HealthLIFE

ഉറക്കം ശരിയായില്ലെങ്കിൽ ഒന്നും ശരിയാകില്ല, അഞ്ചുമണിക്കൂറിൽ താഴെയാണോ ഉറക്കം ? എങ്കിൽ സൂക്ഷിക്ക‍ുക…

റക്കം ശരിയായില്ലെങ്കിൽ ഒന്നും ശരിയാകില്ല, അഞ്ചുമണിക്കൂറിൽ താഴെയാണോ ഉറക്കം ? എങ്കിൽ സൂക്ഷിക്ക‍ുക… നിങ്ങൾക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാൻ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 50 വയസിൽ താഴെയുള്ളവര്‍ അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്കാണ് പണി കിട്ടുക. ഇത്തരക്കാർക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎൽ ഗവേഷകർ കണ്ടെത്തി. ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് കൂടുതൽ.

പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയിൽ അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് മൾട്ടിമോർബിഡിറ്റിയുടെ 30 ശതമാനം മുതൽ 40 ശതമാനം വരെ വർധിച്ച അപകടസാധ്യതയുണ്ടാക്കുന്നു. ഉയർന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മൾട്ടിമോർബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയാണ്. 50 വയസിൽ താഴെയുള്ള അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നത് തുടർന്നുള്ള കാലയളവിൽ 25 ശതമാനം വരെ മരണ സാധ്യതയുണ്ടാക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ചെറിയ ഉറക്കം വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയും മരണ സാധ്യത വർദ്ധിപ്പിക്കുന്നു. “ആളുകൾ പ്രായമാകുമ്പോൾ, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എന്നാലും, രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നും പഠനം പറയുന്നു. ഇതിന് മുകളിലോ താഴെയോ ഉള്ള ഉറക്കം മുമ്പ് വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും.

1985 മുതൽ 1988 വരെ നടത്തിയ വൈറ്റ്ഹാൾ II കോഹോർട്ട് പഠനത്തിൽ നിന്ന് 50, 60, 70 വയസ് പ്രായമുള്ള 7,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യത്തിൽ ഉറക്കത്തിന്റെ പങ്ക് പഠനം വിശകലനം ചെയ്തു. 10,308 സർക്കാർ ഉദ്യോഗസ്ഥരുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്തു. 35-നും 55-നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ട് പുരുഷന്മാരും മൂന്നിലൊന്ന് സ്ത്രീകളുമാണ് ഉള്ളത്. ” ഉറക്കത്തിന് മുൻപ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാനും ഉറക്കത്തിന് മുമ്പ് ഭക്ഷണം വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി, ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഉറക്കം ആരോഗ്യപ്രശ്നങ്ങളെ ബാധിക്കുമോ എന്നും ഗവേഷകർ വിലയിരുത്തി.

Back to top button
error: