KeralaNEWS

മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കേഴമാനിന് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ

പാലക്കാട്: അമ്പലപ്പാറ വെള്ളിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കേഴമാനിന് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. പലതവണ കരയിലേക്ക് നീന്തിക്കയറാൻ ശ്രമിച്ച് പരാജയപ്പെട്ട കേഴമാനിനാണ് വനം വകുപ്പ് ദ്രുത കർമ്മ സംഘം രക്ഷകരായി എത്തിയത്.

സംഭവം ഇങ്ങനെ: മലവെള്ളപാച്ചിലിൽ എങ്ങനെയോ വെള്ളിയാർ പുഴയിൽ കുടുങ്ങിയ കോഴമാൻ കരയിലേക്ക് നീന്തിക്കയറാൻ ഒരുപാട് പരിശ്രമിച്ചെങ്കിലും നടന്നില്ല. പരിശ്രമങ്ങൾക്ക് പിന്നാലെ മാൻ ക്ഷീണിതനായി. ഇതു കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. മണ്ണാർക്കാട് നിന്ന് റാപ്പിഡ് റസ്പോൺസ് ടീം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ മാനിനെ വലയിലാക്കി കരക്കെത്തിച്ചു. പുല്ലും, ക്ഷീണം മാറാനുള്ള മരുന്നും നൽകി. അൽപനേരം നിരീക്ഷിച്ചു. ക്ഷീണം മാറിയെന്ന് ഉറപ്പാക്കിയ ശേഷം വനംവകുപ്പിന്‍റെ വാഹനത്തിൽ ശിരുവാണി ഉൾവനത്തിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസങ്ങളിലും മാനിനെ കണ്ടെത്തിയ സ്ഥലത്തും കൊണ്ടുപോയി വിട്ട സ്ഥലത്തും വനംവകുപ്പ് നിരീക്ഷണമുണ്ടാകും.

Back to top button
error: