ഹൈദരബാദ്: നഴ്സറി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു.
ഹൈദരബാദ് ബഞ്ചാരഹില്‍സിലെ ദാവ് പബ്ലിക് സ്കൂളിലെ പ്രിന്‍സിപ്പലിന്റെ ഡ്രൈവറായ രജനികുമാറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.പെണ്‍കുട്ടി യുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി കുട്ടി വീട്ടിലെത്തിയാല്‍ ആരോടും ഒന്നും മിണ്ടാതെ ഇരിക്കല്‍ പതിവായതോടെയാണ് അമ്മ കാര്യങ്ങള്‍ തിരക്കിയത്. ചൊവ്വാഴ്ച രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.