KeralaNEWS

പാലക്കാട് സുവിശേഷ പ്രസംഗത്തിനെത്തിയ ക്രിസ്ത്യന്‍ വിശ്വാസികളെ ആക്രമിച്ച് ആർ.എസ്.എസ്

    അസഹിഷ്ണുതയുടെ ജനക്കൂട്ടമായി മാറുകയാണ് ആര്‍എസ്എസ്. മസ്ജിദുകൾ കയ്യേറുകയും പശുക്കളെച്ചൊല്ലി അക്രമങ്ങളും കൊലപാതകങ്ങളും അഴിച്ചുവിടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. ഇന്നലെ പാലക്കാട് പല്ലശ്ശനയിൽ സുവിശേഷ യോഗം നടത്താനെത്തിയ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണവുമായി ഇറങ്ങി. യോഗം നടത്താനെത്തിയ പുരോഹിതരെ ആര്‍എസ്എസ് തടയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പൊലീസ് അനുമതിയോടെയാണ് തങ്ങള്‍ പരിപാടി നടത്തുന്നതെന്ന് പുരോഹിതന്മാര്‍ വാദിച്ചെങ്കിലും നടത്താന്‍ അനുവധിച്ചില്ല.

Signature-ad

എന്നാല്‍ തങ്ങള്‍ തെറ്റായി ഒന്നും പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ പ്രശ്നമുണ്ടാക്കാന്‍ വന്നതല്ല. ഇത് കേരളമല്ലേയെന്നും യാതൊരു പ്രകോപനവും കൂടാതെ സംഘം തടയുകയായിരുന്നുവെന്നും പുരോഹിതര്‍ പറയുന്നു.

Back to top button
error: