പഴനി :പഴനി മുതല്‍ കൊടൈക്കനാല്‍ വരെ റോപ് കാര്‍ സര്‍വീസ് തുടങ്ങാന്‍ തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. 500 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
തമിഴ്‌നാട്ടില്‍ ആദ്യമായാണു റോപ് കാര്‍ പദ്ധതി ആരംഭിക്കുന്നത്. വനമേഖലയിലൂടെ കടന്നുപോകുന്ന പദ്ധതി പ്രകൃതിക്കു ദോഷം വരാത്ത രീതിയില്‍ നടപ്പാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പഴനിയില്‍ നിന്നു റോഡ് വഴി 64 കിലോമീറ്ററാണു കൊടൈക്കനാലിലേക്കുള്ള ദൂരം. ഹെയര്‍പിന്‍ വളവുകളുള്ള മലമ്ബാതയിലൂടെ 3 മണിക്കൂറോളമാണു യാത്രാസമയം. റോപ് കാര്‍ വന്നാല്‍ യാത്രാസമയം 40 മിനിറ്റായി കുറയും. പഴനിയിലെ അഞ്ചുവീടിലും കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രത്തിലുമാണു റോപ് കാര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക.