കൊച്ചി: കാസര്‍ഗോഡ് പടന്നയില്‍ പുതിയ കോളജിന് ഭരണാനുമതി നല്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഈ വിഷയം സിന്‍ഡിക്കറ്റ് പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
വൈസ് ചാന്‍സലര്‍ അധികാര പരിധി മറികടന്നു പ്രവര്‍ത്തിച്ചു. കാസര്‍ഗോഡ് പടന്നയില്‍ പുതിയ കോളജ് തുടങ്ങാന്‍ ടി.കെ.സി എജ്യുക്കേഷനല്‍ സൊസൈറ്റി നല്കിയ അപേക്ഷ അപൂര്ണമായിട്ടും അനുമതി നടപടികളുമായി മുന്നോട്ടുപോയത് തെറ്റാണെന്നും കോടതി വിമര്‍ശിച്ചു.