Breaking NewsNEWS

സെന്‍സെക്സില്‍ 144 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെ ചൊവാഴ്ചയും ബാധിച്ചു. സെന്‍സെക്സ് 144 പോയന്റ് നഷ്ടത്തില്‍ 57,846ലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 17,199ലുമാണ് വ്യാപാരം ആരംഭിച്ചത്.

2020 ജൂലായ്ക്കുശേഷമുള്ള താഴ്ന്ന നിലവാരത്തിലായിരുന്നു യു.എസ് സൂചികയായ നാസ്ഡാക്ക് ക്ലോസ് ചെയ്തത്. പലിശ നിരക്ക് ഇനിയും കൂട്ടിയേക്കുമെന്ന സൂചനയും ചൈനീസ് ചിപ്പ് നിര്‍മാതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഫെഡറല്‍ സര്‍ക്കാര്‍ നീക്കവുമാണ് യു.എസ് സൂചികകളെ ബാധിച്ചത്.

Signature-ad

എന്‍.ടി.പി.സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, എസ്.ബി.ഐ, നെസ് ലെ, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. വിപ്രോ, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, റിയാല്‍റ്റി, ഓട്ടോ സൂചികകള്‍ നഷ്ടത്തിലാണ്. ഐടി, മീഡിയ, ഫാര്‍മ സൂചികകളില്‍ നേരിയ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ നേട്ടത്തിലുമാണ്.

 

 

 

Back to top button
error: