NEWS

മലവെള്ളപ്പാച്ചിൽ; പത്തനംതിട്ടയിൽ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാര്‍ ഒഴുകിപ്പോയി

പത്തനംതിട്ട : മലവെള്ളപ്പാച്ചിലിൽ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒഴുകിപ്പോയി.മല്ലപ്പള്ളി ചുങ്കപ്പാറയാണ് സംഭവം.

ചക്കാലയില്‍ വീട്ടില്‍ മുനീറിന്‍റെ കാറാണ് ഒഴുകിപ്പോയത്. 150 മീറ്ററിലധികം ഒഴുക്കില്‍പെട്ട കാര്‍ ഊരുകുഴി തോട്ടില്‍ കലുങ്കിന്‍റെ സ്ലാബില്‍ തങ്ങിനില്‍ക്കുകയായിരുന്നു.

 

 

നാട്ടുകാരുടെ നേതൃത്വത്തില്‍ വടം ഉപയോഗിച്ച്‌ ഒഴുക്കില്‍പെടാതെ കെട്ടിനിര്‍ത്തി. കാര്‍ കരക്കെത്തിക്കാന്‍ മണിക്കൂറുകള്‍ പരിശ്രമിച്ചെങ്കിലും തോട്ടിലെ ഒഴുക്ക് തടസ്സമായി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ കരക്കെത്തിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.

Back to top button
error: