CrimeNEWS

വെള്ളി പാദസരം മോഷ്ടിക്കാന്‍ 108 വയസ്സുകാരിയുടെ കാല്‍പാദം വെട്ടിമാറ്റി

ജയ്പുര്‍: വെള്ളി പാദസരം മോഷ്ടിക്കാന്‍ 108 വയസുകാരിയുടെ കാല്‍പാദം വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പുരിലെ ഗാല്‍റ്റ ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീന കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യമുനാ ദേവി ആശുപത്രിയില്‍ ചികിത്സയിലാണ്.

രാത്രി മകള്‍ക്കൊപ്പമാണ് യമുന ഉറങ്ങിയത്. പുലര്‍ച്ചെ മകള്‍ എഴുന്നേറ്റ് ക്ഷേത്രത്തില്‍ പോയി. ഇതുകണ്ട കവര്‍ച്ചക്കാര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി യമുനാ ദേവിയെ കുളിമുറിയിലേക്ക് വലിച്ചിഴച്ച് പാദസരം അഴിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, കഴിഞ്ഞില്ല. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കാല്‍പാദങ്ങള്‍ വെട്ടിമാറ്റിയ ശേഷം പാദസരം കൈക്കലാക്കി. യമുനാ ദേവിയെ കഴുത്തില്‍ അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

Signature-ad

ക്ഷേത്രത്തില്‍നിന്ന് തിരിച്ചെത്തിയ മകളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി യമുനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുനയുടെ അറ്റുപോയ കാല്‍പാദങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. പ്രദേശത്തു സ്ഥാപിച്ചിട്ടുള്ള സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: