എറണാകുളം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒമ്ബതാം സീസണിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കം.
കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സും അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും തമ്മിലാണ് മത്സരം.
നായകന് ജെസല്‍ കര്‍ണെയ്റോയുടെ കീഴില്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇടം പിടിച്ചിട്ടുണ്ട്.
പ്രഭ്സുഖന്‍ ഗില്‍ തന്നെയാണ് ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കുന്നത്. മാര്‍കോ ലെസ്കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം റുയ്വ, ജെസെല്‍ കര്‍ണെയ്റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്.
മധ്യനിരയില്‍ ജീക്സണ് സിങ്, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ് എന്നിവരിറങ്ങുമ്ബോള് ദിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്തോലോസ് ജിയാനോ എന്നിവരാണ് മുന്നേറ്റ നിരയില്‍.
കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ നടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പന്തുതട്ടാനിറങ്ങുമ്ബോള് വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനിമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. കൂടാതെ പരിശീലകന് ഇവാന് വുക്കൊമാനോവിച്ചിന്റെ തന്ത്രങ്ങളും ബ്ലാസ്റ്റേഴ്സിന് കരുത്തേകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.