CrimeNEWS

‘അപ്പച്ചന്‍’മാര്‍ക്ക് ആലിംഗനം നല്‍കി സ്വര്‍ണവും മൊബൈലും കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയില്‍

മുംബൈ: വയോധികരായ പുരുഷന്‍മാര്‍ക്ക് ആലിംഗനം നല്‍കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ മോഷ്ടിക്കുന്ന സ്ത്രീയെ അറസ്റ്റില്‍. ഗീത പട്ടേലിനെയാണ് മലാഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ വയോധികരെ കൊള്ളയടിക്കാന്‍ ഇവര്‍ മുമ്പും സമാനരീതി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

72 വയസുള്ള മലാഡ് സ്വദേശിയില്‍നിന്ന് ഒരുലക്ഷംരൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇവരുടെ അറസ്റ്റ്. കഴിഞ് ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷോപ്പിങ്ങിനുശേഷം വയോധികന്‍ ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്‍കി. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നത്.

വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന്, മലാഡ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മീരാ ഭയന്ദറില്‍നിന്ന് കഴിഞ് ദിവസമാണ് ഗീതയെ പിടികൂടിയത്. ചാര്‍കോപ്പ്, മലാഡ്, ബോറിവ്‌ലി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നയാളാണ് ഗീതയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Back to top button
error: