MovieNEWS

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘നദികളിൽ സുന്ദരി യമുന’ നാളെ തളിപ്പറമ്പിൽ തുടങ്ങും, സംവിധായകൻ തുളസീദാസും ബാദുഷയും അഭിനയിക്കുന്ന ‘കമ്പം’ തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു, ‘അർദ്ധരാത്രിയിലെ കുട’ പൂർത്തിയായി

സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമിമുരളി എന്നിവർ നിർമ്മിക്കുന്ന’നദികളിൽ സുന്ദരി യമുന’ യുടെ ചിത്രീകരണം ഒക്ടോബർ എട്ട് ശനിയാഴ്ച്ച തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ആരംഭിക്കുന്നു.

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കണ്ണൂരിൻ്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസാകരമായ ഒരു പ്രണയകഥയാണ് ‘നദികളിൽ സുന്ദരി യമുന’യിലൂടെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആതിര, ആമി, പാർവണ എന്നിവരാണ് നായികമാർ.

അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ്, കെ.യു, ഭാനുപയ്യന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
മനു മഞ്ജിത് രചിച്ച വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

സംവിധായകൻ തുളസീദാസും ബാദുഷയും
അഭിനയിക്കുന്ന ‘കമ്പം’ ചിത്രീകരണം തുടരുന്നു

മലയാളത്തിലെലെ സൂപ്പർ താരങ്ങളടക്കം മുൻനിര അഭിനേതാക്കളെ അണിനിരത്തി മികച്ച ചിത്രങ്ങൾ ഒരുക്കുന്ന പ്രശസ്ത സംവിധായകനായ തുളസീദാസ് അഭിനയരംഗത്തേക്കു കടന്നു വരുന്ന ‘കമ്പം’തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്നു.
നവംബർ മദ്ധ്യത്തിൽ തൻ്റെ പുതിയ ചിത്രം ആരംഭിക്കാനിരിക്കെയാണ് തുളസീദാസ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്.
സുധൻ രാജ് സംവിധാനം ചെയ്യുന്ന ‘കമ്പം’ എന്ന ചിത്രത്തിലാണ് തുളസീദാസ് അഭിനയിക്കുന്നത്.
ചലച്ചിത്ര രംഗത്തെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന ചില വ്യക്തികളും ഈ ചിത്രത്തിൽ അഭിനയരംഗത്തുണ്ട്.
സംവിധായകനായ സജിൻ ലാലാണ് ഒരു വ്യക്തി. നിർമ്മാണ കാര്യദർശിയും നിർമ്മാതാവുമായ ബാദ്ഷയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റൊരു പ്രധാനി.
ബാദ്ഷ ഇതിനു മുമ്പും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടങ്കിലും ഈ ചിത്രത്തിൽ മുഴുനീളം കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മുഹമ്മദ് ഇക്ബാൽ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബാദ്ഷ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
നാട്ടുമ്പാറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവർ ചന്ദ്രൻ പിള്ള എന്ന കഥാപാത്രത്തെ തുളസീദാസും അവതരിപ്പിക്കുന്നു.
ഗ്രാമ പശ്ചാത്തലത്തിൽ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് സസ്പെൻസും കോർത്തിണക്കി ത്രില്ലർ മൂഡിൽ ‘കമ്പം’ എന്ന സിനിമയിലൂടെ സംവിധായകനായ സുധൻ രാജ് അവതരിപ്പിക്കുന്നത്.
നാട്ടിലെ ഒരുത്സവത്തിലെ കമ്പക്കെട്ടിനിടയിൽ അരങ്ങേറുന്ന ഒരു മരണത്തിൻ്റെ പിന്നാമ്പുറങ്ങൾ തേടുകയാണ് ഈ ചിത്രം. അതിലൂടെ അപ്രതീക്ഷിതമായ പല ദുരൂഹതകളുടേയും മറനീക്കപ്പെടുന്നു.
നാടക, ടി.വി പരമ്പരകളിലെ അഭിനേതാക്കളെ ഏറെ അണിനിരത്തിയിട്ടുണ്ട് ഈ ചിത്രത്തിൽ.
ഗാനരചന: മനു രാജ്, അരുൺ മോഹൻ,
ബെൻ തിരുമല. ഷാജിൽ റോക്ക് വെൽ, സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം- പ്രിയൻ.
എഡിറ്റിംഗ്- പ്രവീൺ വേണുഗോപാൽ,
സെൻസ് ലോഞ്ച് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലക്ഷ്മി ദേവൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അർദ്ധരാത്രിയിലെ കുട’ പൂർത്തിയായി

ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘അർദ്ധരാത്രിയിലെ കുട’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
വയനാട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.
വൻ വിജയം നേടിയ
അഞ്ചാം പാതിരാ എന്നതില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.
ഒരു ഫീൽ ഗുഡ് ഹ്യൂമർ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ആട് ഒന്നും രണ്ടും ഭാഗങ്ങൾ ഫ്രൈഡേക്കു വേണ്ടി മിഥുൻ ഒരുക്കിയത് വൻ വിജയങ്ങൾ നേടിയിരുന്നു.
അതിനു ശേഷം ഫ്രൈഡേയും മിഥുനം ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.
അജു വർഗീസ്, ഇന്ദ്രൻസ്, വിജയ് ബാബു, സൈജു ക്കുറുപ്പ് ,അനാർക്കലി മരയ്ക്കാർ, ഭീമൻ രഘു, നെൽസൺ, ബിജുക്കുട്ടൻ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാൻ റഹ്മാൻ്റെ താണ് സംഗീതം
ഛായാഗ്രഹണം- മൈക്കിൾ സി.ജെ.
എഡിറ്റിംഗ് – രാകേഷ് സി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി സുശീലൻ.

വാർത്ത: വാഴൂർ ജോസ്.

Back to top button
error: