KeralaNEWS

സിം കാര്‍ഡ് എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; നടി അന്ന രാജനെ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടെന്ന് പരാതി

കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി. മൊബൈല്‍ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും കയ്യില്‍ പിടിച്ചുവലിച്ചെന്നും നടി ആരോപിച്ചു.

”എന്നോടു കയര്‍ത്ത പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതിന്റെ പേരില്‍ ഗുണ്ടായിസം കാണിക്കുകയായിരുന്നു. നടിയാണെന്നു പറയാതെ സാധാരണ പെണ്‍കുട്ടി എന്ന നിലയിലാണ് ഷോറൂമില്‍ പോയത്. കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ നഖം തട്ടി മുറിവേറ്റു.

ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവര്‍ സ്ഥലത്തെത്തി. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല. ആക്രമിച്ച പെണ്‍കുട്ടി മാപ്പു പറഞ്ഞു” നടി വിശദീകരിച്ചു. 25 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

 

 

Back to top button
error: