NEWS

ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ്; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി :ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പാണെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് തരം ചുമ, ജലദോഷ സിറപ്പുകളെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചതായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉടന്‍തന്നെ വിഷയം ഏറ്റെടുക്കുകയും ഹരിയാന റെഗുലേറ്ററി അതോറിറ്റിയുമായി ചേര്‍ന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

 

Signature-ad

 

ഹരിയാനയിലെ സോനിപത്തിലാണ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആസ്ഥാനം. കമ്ബനി ഈ മരുന്നുകള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റി അയച്ചതെന്ന് പറയപ്പെടുന്നു.

Back to top button
error: