പാലക്കാട്: കൊല്ലത്തറയിൽ .കെഎസ്‌ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണം ഒൻപതായി.
12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.രാത്രി 12 മണിയോടെ വടക്കാഞ്ചേരി-പാലക്കാട് ദേശീയപാതയിൽ കൊല്ലത്തറയിലാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കൊട്ടാരക്കര – കോയമ്ബത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്.
മരിച്ചവരില്‍ കെഎസ്‌ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാരുമുണ്ട്. കെഎസ്‌ആര്‍ടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍. പറഞ്ഞു.
മുന്നില്‍ പോയ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് ടൂറിസ്റ്റ് ബസ് കീഴ്മേല്‍ മറിയുകയായിരുന്നു.