KeralaNEWS

ടെക്നോപാർക് ജീവനക്കാരി ഓടിച്ച കാറിടിച്ച് സ്കേറ്റിങ് പരിശീലനത്തിനിടെ 24 കാരനായ യുവാവിന് ദാരുണാന്ത്യം

സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം അമ്പാടി നഗർ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം ഇന്ന് (ബുധൻ) രാത്രി ഏഴു മണിയോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാർക് ജീവനക്കാരി ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. കാർ അമിതവേഗതയിലായിരുന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ സ്ഥിരമായി സ്കേറ്റിങ് പരിശീലനത്തിന് എത്തുന്നയാളാണ് രാഹുൽ.

ഡെക്കറേഷൻ ജോലിക്കാരനാണ് രാഹുൽ. അച്ഛൻ: ഉണ്ണി കുറുപ്പ്, അമ്മ: ലത. സഹോദരൻ ഗോകുൽ ആയുർവേദ ഡോക്ടറാണ്.

Back to top button
error: