KeralaNEWS

നിലമ്പൂരില്‍ പണിസ്ഥലത്തെ കുളത്തില്‍ മകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിനിയായ യുവതി മുങ്ങി മരിച്ചു

നിലമ്പൂര്‍: ഗൂഢലൂര്‍ സ്വദേശിനിയായ യുവതി നിലമ്പൂരിലെ കുളത്തില്‍ മുങ്ങി മരിച്ചു. ഗൂഢലൂര്‍ ചെമ്പാല സ്വദേശിനിയായ യുവതിയാണ് മുങ്ങിമരിച്ചത്. ഗൂഢല്ലൂര്‍ സ്വദേശി കമല കണ്ണന്റേയും യോഗി റാണിയുടെയും മകള്‍ മഹാലക്ഷ്മിയാണ് ജോലി സ്ഥലത്തെ പുതിയ കുളത്തില്‍ മുങ്ങി മരിച്ചത്.

ചാലിയാര്‍ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം. മഞ്ചേരി സ്വദേശിയുടെ റബര്‍ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കള്‍ ടാപ്പിംഗ് ജോലി ചെയുന്നത്. പറമ്പില്‍ കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായി കുഴിച്ച കുളത്തില്‍ ഇളയ സഹോദരി രേവതിയുടെയും, 4 വയസുകാരിയായ മകള്‍ അശ്വരഥയുടെയുമൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുപത്തിയഞ്ച് വയസ്സുകാരിയായ മഹാലക്ഷ്മി അപകടത്തില്‍പ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഹാലക്ഷ്മമിയെ രക്ഷിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: