CrimeNEWS

ജയിൽ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരൻ പിടിയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത് ലോ​ഹിയയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വീട്ടുജോലിക്കാരൻ പിടിയിൽ. ജമ്മു കാശ്മീർ പൊലീസാണ് യാസിർ അഹമ്മദിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് എന്ന് ജമ്മു എഡിജിപി അറിയിച്ചു.

ദുരൂഹ സാഹചര്യത്തിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയിൽ ഡിജിപിയെ സ്വവസതിയിൽ കാണപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ വീട്ടുജോലിക്കാരനായ യാസിർ അഹമ്മദാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. യാസിർ അഹമ്മദിനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യാസിർ അഹമ്മദ് എന്നും ഡിജിപി പറഞ്ഞു. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.

Back to top button
error: