NEWS

കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം പുന:രാരംഭിക്കുന്നു

ത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം പുന:രാരംഭിക്കുന്നു. ആരോഗ്യമന്ത്രിയും ആറന്മുള എം.എല്‍.എ യുമായ വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് റീ ടെന്‍ഡര്‍ ചെയ്ത് നിര്‍മ്മാണം പുന:രാരംഭിക്കുന്നത്.
കോഴഞ്ചേരി പാലത്തിന്റെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ 20.58 കോടി രൂപയ്ക്ക് കേരള റോഡ് ഫണ്ട് ബോര്‍ഡ് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ടെന്‍ഡര്‍ തുറന്ന് ബാക്കി നടപടിയിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു.
നിര്‍ദ്ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് 344 മീറ്ററാണ് നീളം. കോഴഞ്ചേരി വണ്‍വേ റോഡിലെ വണ്ടി പ്പേട്ടയ്ക്കു മുന്നില്‍ നിന്നും ആരംഭിച്ച്‌ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡില്‍ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന.

Back to top button
error: