NEWS

കെഎസ്‌ആര്‍ടിസി ബസില്‍ ലോറി ഇടിച്ചു കയറി 31 പേര്‍ക്ക് പരുക്ക്

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസില്‍ ലോറി ഇടിച്ചു കയറി 31 പേര്‍ക്ക് പരുക്ക്. പാലക്കാട് കണ്ണന്നൂരിന് സമീപമായിരുന്നു അപകടം.
പാലക്കാട് നിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ബസില്‍ പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്.
ബസില്‍ യാത്ര ചെയ്തിരുന്നവര്‍ക്കും ലോറിയിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: