NEWS

സൗജന്യ ബാഗേജ് അലവന്‍സോടെ വെറും 300 ദിര്‍ഹത്തിന് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ

കോഴിക്കോട് :സൗജന്യ ബാഗേജ് അലവന്‍സോടെ വെറും 300 ദിര്‍ഹത്തിന് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ(air india online booking).
 ദുബായ്, ഷാര്‍ജ സെക്ടറില്‍നിന്ന് കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവന്‍സുമാണ്  എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
ഒരു സൈഡിലേക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ 7 വരെ യാത്ര ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Back to top button
error: