NEWS

പട്ടികജാതി യുവാക്കള്‍ക്ക് സ്റ്റേപ്പന്റോട് കൂടി തൊഴില്‍ പരിചയം; അപേക്ഷ ക്ഷണിച്ചു

കാസർകോട് :കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കീഴിലെ ആശുപത്രികള്‍, എഞ്ചിനീയറിംഗ് വിഭാഗം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സ്റ്റേപ്പന്റോട് കൂടി തൊഴില്‍ പരിചയം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
18നും 30നും ഇടയില്‍ പ്രായമുള്ള യോഗ്യരായ പട്ടികജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ ഏഴിനകം ആവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
 അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍ 04994256162.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: