NEWS

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍ 

കോട്ടയം:കുറവിലങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
 വെസ്റ്റ് ബംഗാള്‍ നദിയ ജില്ലയില്‍ ബല്ലാവാര ഗ്രാമത്തില്‍ മോട്ടുര്‍ മകന്‍ രഞ്ജിത് രജോയാര്‍ (28) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്‌തത്. പലതവണ നീണ്ടുനിന്ന പീഡനങ്ങള്‍ക്കൊടുവിലാണ് സംഭവവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ കടന്നു കയറി കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ എല്ലാവരെയും കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.തുടർന്ന് പലതവണ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: