NEWS

കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ‍് ചെയ്തു

കൊല്ലം: അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ‍് ചെയ്തു.
ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍പിള്ളയെ ആണ് രജിസ്ട്രേഷന്‍ ഐ ജി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ഇയാള്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ‘ഒരു പട്ടി ചത്തു. ഒരെണ്ണം കൂടി ചാവാനുണ്ട്’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്‌ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.

Back to top button
error: