NEWS

ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരന് ദാരുണാന്ത്യം. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം.
വീടിനുള്ളില്‍ വച്ച്‌ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ സാബിര്‍ അന്‍സാരിയാണ് മരിച്ചത്.

ലിവിംഗ് റൂമില്‍ മുത്തശ്ശിക്കൊപ്പം സാബിര്‍ ഉറങ്ങുന്നതനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. മുത്തശ്ശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സാബിറിന് ഗുരുതരമായി പൊള്ളലേറ്റു.ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബിര്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 30 ന് മരിക്കുകയായിരുന്നു.

സ്ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീട്ടിലെ ഇലക്‌ട്രിക് സാധനങ്ങളുള്‍പ്പെടെ ഫര്‍ണിച്ചറുകളും നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

Signature-ad

 

 

ബാറ്ററി കൂടുതല്‍ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Back to top button
error: