
പത്തനംതിട്ട : പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ചിറ്റാർ ഗുരുനാഥൻ മണ്ണിലാണ് സംഭവം.
എക്സൈസ് റേഞ്ച് ഷാഡോ സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്.
ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റിവ് ഓഫിസര്‍ എം. പ്രസാദ്, ചിറ്റാര്‍ റേഞ്ച് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആസിഫ് സലീം, എ. ഷെഹിന് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ഗുരുനാഥന് മണ്ണില്‍ വ്യാജമദ്യ വിപണനം ഉള്ളതായി വ്യാപക പരാതിയുള്ളതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആക്രമണം ഉണ്ടായത്. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും ചിറ്റാര്‍ പോലീസ് അറിയിച്ചു.






