മുംബൈ: മൂന്നര വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 28 കാരിയായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ ഡോംബിവ്ലിയിലാണ് സംഭവം. യുവതിക്ക് കുട്ടിയെ ഇഷ്ടമല്ലാത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഡോംബിവ്ലി വെസ്റ്റിലെ ശാസ്ത്രി നഗര്‍ ഹോസ്പിറ്റലില്‍ കുട്ടിയെ പരിക്കുകളോടെ പ്രവേശിപ്പിച്ചത്. വൈകിട്ട് 4.25 ഓടെ കുട്ടി മരിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിലുടനീളം ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. അടിവയറ്റിലേറ്റ ആഴത്തിലുള്ള മുറിവ് കാരണമുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മ ആന്റിമാദേവി(28) അറസ്റ്റിലായത്.