Month: September 2022
-
NEWS
തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ മാത്രം സ്റ്റോപ്പ്; കെഎസ്ആർടിസി ഓടിത്തുടങ്ങി
കൊച്ചി: ദീർഘദൂര യാത്രക്കാർക്കായുള്ള എറണാകുളം-തിരുവനന്തപുരം ലോഫ്ലോർ എ.സി. കെ.എസ്.ആർ.ടി.സി. ബസ് ഓടിത്തുടങ്ങി. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് ‘എൻഡ് ടു എൻഡ്’ സർവീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്. കണ്ടക്ടറില്ലാത്ത ബസിൽ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിർത്തുക. സർക്കാർ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവരുടെ സൗകര്യാർഥമാണ് പുതിയ സർവീസ്. ഓഫ് ലൈനായും ടിക്കറ്റുകൾ ലഭ്യമാക്കും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റെടുക്കാം.
Read More » -
NEWS
ദസറ : മൈസൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ
ബംഗളൂരു :ദസറ തിരക്ക് പരിഗണിച്ച് ബംഗളൂരു കന്റോണ്‍മെന്റ്-മൈസൂരു സ്പെഷല്‍ ട്രെയിൻ സര്‍വിസ് സെപ്റ്റംബര്‍ 30ന് ആരംഭിക്കും. ബംഗളൂരു കന്റോണ്‍മെന്റ്-മൈസൂരു ഡെമു (06521) രാവിലെ 11.30ന് കന്റോണ്മെന്റില് നിന്ന് പുറപ്പെടും. വൈകീട്ട് 3.20ന് മൈസൂരുവിലെത്തും. മൈസൂരു-കന്റോണ്‍മെന്റ് മെമു (06522) വൈകീട്ട് 3.30ന് മൈസൂരുവില്‍ നിന്ന് പുറെപ്പട്ട് രാത്രി 7.25ന് കന്റോണ്‍മെന്റിലെത്തും. എട്ടു കോച്ചുകളുള്ള ട്രെയിന്‍ ഒക്ടോബര്‍ ആറുവരെ സര്‍വിസ് നടത്തും.
Read More » -
NEWS
കോടികളുടെ തട്ടിപ്പില്‍ അമ്മയും മകനും അറസ്റ്റിൽ
മാവേലിക്കര: ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനത്തില്‍ സിനി എസ് പിള്ള (സിനി കെ ജെ-47), മകന്‍ അനന്തകൃഷ്ണന്‍ (അനന്തു-21), കരുനാഗപ്പളളി വടക്കുംതല കൊല്ലക മൂന്നുസെന്റ് കോളനിയില്‍ രുദ്രാക്ഷ് (27)എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ തട്ടിപ്പില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. രുദ്രാക്ഷ് ഏഴ് പേരില്‍ നിന്ന് 75 ലക്ഷത്തോളം രൂപയും സിനിയും അനന്തകൃഷ്ണനും 20 പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. മാവേലിക്കരയില്‍ ആദ്യമായാണ് ജോലി വാഗ്ദാനം ചെയ്ത് ഇത്രയധികം തുക തട്ടിയെടുത്ത സംഭവം ഉണ്ടാകുന്നത്.
Read More » -
NEWS
ചെറായിയില്‍ ദമ്ബതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളം ചെറായിയില്‍ ദമ്ബതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറായി ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന നാരായണന്, ഭാര്യ അനിത എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥിനിയായിരുന്നു.
Read More » -
Kerala
ചില്ലുമേടയിലിരുന്ന് കല്ലെറിയരുതേ, സ്വന്തം വസ്ത്രധാരണത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഭാവന
ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ നടി ഭാവനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയ നടി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്. അതേസമയം സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ‘ആദം ജോൺ’ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം. മലയാളികളുടെ പ്രിയ താരമായ ഭാവന സ്വന്തം വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധനേടാറുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള ചര്‍ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്…
Read More » -
India
വിവാഹസദ്യക്ക് തിരക്കോട് തിരക്ക്, ഭക്ഷണം കഴിക്കാൻ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍
ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ ഭക്ഷണം വിളമ്പുന്നിടത്ത് പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന വിവാഹത്തിലാണ് സദ്യ കഴിക്കാൻ എത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും കാണിക്കേണ്ടിവന്നത്. വിവാഹത്തിന് പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്. സെപ്റ്റംബര്‍ 21-നായിരുന്നു വിവാഹം. എന്നാല്‍ വിവാഹം നടന്ന ഹാളില്‍ ഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെ നിരവധിപേര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് വധുവിന്റെ വീട്ടുകാര്‍, ആധാര്‍ കാര്‍ഡ് കാണിക്കുന്നവരെ മാത്രമേഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ശഠിച്ചത്. വരന്റെ കൂട്ടരില്‍നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് അവര്‍ക്കൊപ്പം വന്നവരെ തിരിച്ചറിയാനായി ആധാര്‍ കാര്‍ഡ് പരിശോധിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. നിരവധിപേര്‍ വിവാഹവേദിയിലേക്ക് എത്തിയതോടെ കരുതിയിരുന്ന ഭക്ഷണമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയായി എന്നായിരുന്നു വിവാഹത്തില്‍ പങ്കെടുത്ത ഒരാളുടെ പ്രതികരണം. അതേസമയം വിവാഹം നടന്ന സ്ഥലത്ത് അന്നേദിവസം രണ്ട് കല്യാണങ്ങള്‍ നടന്നതാണ് തിരക്കിന് കാരണമായതെന്ന് മറ്റൊരാൾ പറയുന്നു. രണ്ടാമത്തെ വിവാഹത്തിന് എത്തിയവരും ഇവിടേക്ക് ഭക്ഷണം കഴിക്കാന്‍ കയറിയെന്നും ഇദ്ദേഹം…
Read More » -
Kerala
‘പ്രത്യേക പരിഗണന’; രണ്ടുതവണ തട്ടിപ്പിന് പിടിയിലായ ജീവനക്കാരിക്ക് സ്ഥാനക്കയറ്റം, അതും തട്ടിപ്പ് കണ്ടുപിടിക്കേണ്ട ഓഡിറ്റ് വിഭാഗത്തില്‍ !
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ തട്ടിപ്പിനു രണ്ടുതവണ പിടിയിലായ ജീവനക്കാരിക്ക് ഉടന്‍ സ്ഥാനക്കയറ്റം. തട്ടിപ്പു കണ്ടുപിടിക്കേണ്ട ഓഡിറ്റു വിഭാഗത്തില്‍തന്നെ ചുമതലയും നല്‍കി. വിവരാവകാശ നിയമപ്രകാരം കോര്‍പ്പറേഷന്‍ നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാണ്. തിരുവനന്തപുരത്തെ 1035-ാം നമ്പര്‍ വിദേശമദ്യക്കടയില്‍ ഉപഭോക്താക്കളില്‍നിന്നു കൂടുതല്‍ തുകയീടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓഡിറ്റു വിഭാഗം ജീവനക്കാരിയെ പിടികൂടിയത്. ഒരാളില്‍നിന്ന് 160 രൂപയധികം വാങ്ങിയതായി കണ്ടെത്തി. ഇതേകാര്യത്തിനു ജൂണില്‍ പിടിയിലായപ്പോള്‍ 120 രൂപയധികം വാങ്ങിയതായി വ്യക്തമായി. ഇത്തരത്തില്‍ ആയിരക്കണക്കിനു രൂപ തട്ടിയതായി ബോധ്യപ്പെട്ടിരുന്നു. തട്ടിപ്പു വ്യക്തമായെങ്കിലും ഇവര്‍ക്കു പ്രത്യേക പരിഗണനകിട്ടി. ഉടന്‍ പിഴയടപ്പിച്ച് തുടര്‍നടപടിയില്‍ നിന്നൊഴിവാക്കി. 160 രൂപ പിടിച്ചപ്പോള്‍ അതിന്റെ 300 ഇരട്ടിയായ 48,000 രൂപ പിഴയടപ്പിച്ചു. രണ്ടാമതു 120 രൂപ പിടിച്ചപ്പോള്‍ 36,000 രൂപയും ഈടാക്കി. ക്രമക്കേടു കണ്ടെത്തിയാല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയാണു പതിവ്. പിഴയൊടുക്കിയാലും ശമ്പളം വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള നടപടിയെടുക്കും. സ്ഥലംമാറ്റുകയും ചെയ്യും. കോര്‍പ്പറേഷന്റെ സത്പേരിനു കളങ്കമുണ്ടാക്കിയതിന്റെ പേരിലാകും നടപടി. എന്നാല്‍, തിരുവനന്തപുരത്തെ ജീവനക്കാരിക്ക്…
Read More » -
Kerala
തെരുവ് നായകളെ കൊല്ലാൻ അനുവദിക്കണം; കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുസ്ഥാപനങ്ങളും സുപ്രീംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പി.പി.ദിവ്യയും കോഴിക്കോട് ജില്ലാ കോര്‍പറേഷന് വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകള്‍, പന്നികള്‍ എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001-ലെ എബിസി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയിലും…
Read More » -
Local
പത്തനംതിട്ട സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല
പത്തനംതിട്ട: സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ബാങ്ക് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിജിറ്റലൈസേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജൂണില്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചിരുന്നു. ജില്ലയിലെ ബാങ്കിംഗ് മേഖലയില്‍ കൈവരിച്ച നേട്ടത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളെ ആന്റോ ആന്റണി എംപി അഭിനന്ദിച്ചു. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും എംപി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വായ്പ അപേക്ഷയില്‍ തീരുമാനം നീണ്ടു പോകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ബാങ്കുകള്‍ കടുംപിടുത്തം ഉപേക്ഷിച്ച് ജില്ലതല ബാങ്കിംഗ് അവലോകന സമിതി തീരുമാനങ്ങള്‍ നടപ്പാക്കണം. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ച കാനറ ബാങ്കിനെ എംപി…
Read More »