CrimeNEWS

അമ്പലത്തില്‍നിന്നും വിളക്കുകള്‍ മോഷ്ടിച്ച് വിറ്റ സംഘം പിടിയില്‍

കോഴിക്കോട്: കാക്കൂര്‍ തെരു മഹാഗണപതി ക്ഷേത്രത്തില്‍നിന്നും ഓട്ടുവിളക്കുകള്‍ മോഷ്ടിച്ചു വിറ്റ സംഘം പിടിയില്‍. സംഘത്തിലുള്‍പ്പെട്ട ചേളന്നൂര്‍ അതിയാനത്തില്‍ വീട്ടില്‍ അന്വയ് രാജി(19)നെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിസരത്തെ മുപ്പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത 3 പേരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയില്‍ വില്‍പ്പന നടത്തിയ വിളക്കുകള്‍ കണ്ടെടുത്തു. പകല്‍ സമയത്ത് പല വാഹനങ്ങളിലായി ചുറ്റിക്കറങ്ങി സ്ഥലം നോക്കിവയ്ക്കും. ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണു രീതി. വില്‍പ്പന നടത്തി കിട്ടുന്ന പണം പ്രതികള്‍ ധൂര്‍ത്തടിക്കുകയാണെന്നും മറ്റ് സ്ഥലങ്ങളില്‍ സമാനമായ മോഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: