NEWS

പ്ലസ് ടൂ സയൻസ് പാസായവരാണോ, എങ്കിൽ കരസേനയിൽ ലഫ്റ്റനന്റ് റാങ്കില്‍ നിയമനം

ന്യൂഡൽഹി: കരസേനയുടെ 48-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് (പെര്‍മനന്റ് കമ്മിഷന്‍) അപേക്ഷ ക്ഷണിച്ചു.അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത പ്ലസ്ടു വിജയം.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറില്‍ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് ക്ഷണിക്കും.രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റര്‍വ്യൂ. വൈദ്യപരിശോധനയും ഉണ്ടായിരിക്കും.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കില്‍ നിയമനവും ലഭിക്കും.
അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 21.

Back to top button
error: