കൊച്ചി :നെടുമ്ബാശ്ശേരിയി ല്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്ബത്ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്.
ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായി രുന്നു എണ്ണ കരുതിയത്. 82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.