NEWS

വടാപാവ് എന്ന ബോംബെ ബർഗർ

ഹാരാഷ്ട്രയിലെ ഒരു വെജിറ്റേറിയൻ ഫാസ്റ്റ്ഫുഡ് വിഭവമാണ് വടാ പാവ്. ബണ്ണിനുള്ളിൽ  വറുത്ത ഉരുളക്കിഴങ്ങ് അരിഞ്ഞത് വെച്ചാണ് ഇത് തയ്യാർ ചെയ്യുന്നത്.
ഉരുളക്കിഴങ്ങ് ചതച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വടാ പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി ഒഴിക്കും. ഒപ്പം എണ്ണയിൽ മൂപ്പിച്ച വെളുത്തുള്ളിയും. സാധാരണയായി ഒന്നോ അതിലധികമോ ചട്ണികളും പച്ചമുളകും ചേർത്താണ് ഇത് കഴിക്കുന്നത്.
മുംബൈയിൽ വിലകുറഞ്ഞ തെരുവ് ഭക്ഷണമായിട്ടാണ് ഇത് ഉത്ഭവിച്ചതെങ്കിലും ഇപ്പോൾ ഇത് ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും നൽകുന്നു. ‘ബോംബെ ബർഗർ’ എന്നും ഇതിനെ വിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: