ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മാതാവ് കൊല്ലപ്പെട്ട നിലയില്‍. നിര്‍മാതാവ് ഭാസ്കരനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചിന്മയ നഗറിലെ കനാലിന് സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അടങ്ങിയ ബാഗ് തൊഴിലാളികളാണ് കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഭാസ്കരന് രണ്ട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
നുങ്കമ്ബാക്കത്തെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് പോയ ഭാസ്കരന് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭാസ്കരന്റെ കാറും പൊലീസ് കണ്ടെത്തി.