മലപ്പുറം : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ്.എസ് പ്രതീഷിനെ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടയിൽ അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. ഡോ. എസ് എസ് പ്രതീഷ് ക്യാമ്പസില്‍ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാൻസര്‍ ഉത്തരവിലൂടെ വിലക്കി.