IndiaNEWS

മോദിയെ വിമര്‍ശിച്ചാല്‍ വീട്ടില്‍ റെയ്ഡ് നടക്കുമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി; തിരിച്ചടിച്ച് കേന്ദ്രമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നത് അപകടമാണെന്ന് പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജിക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തെതന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് കിരൺ റിജിജു പറഞ്ഞു. ഇത്തരക്കാർ കോൺഗ്രസ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്കെതിരെ ഒന്നും പറയാറില്ലെന്നും റിജിജു പറഞ്ഞു.

മോദിയെ വിർമശിച്ചാല്‍ ഏത് നിമിഷവും വീട്ടില്‍ റെയ്ഡ് നടക്കാനും  പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജയിലിനകത്താകാനും സാഹചര്യമുണ്ടെന്നും  ഈ സാഹചര്യത്തെയാണ് എതിർക്കേണ്ടതെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീകൃഷ്ണ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

Signature-ad

ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവരാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി മുന്‍ ജഡ്ജി അങ്ങനെ പറഞ്ഞതായി അറിയില്ല. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്രയും കാലം ഇരുന്ന പദവിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും റിജിജു പറഞ്ഞു.

Back to top button
error: