KeralaNEWS

ജോലി ഒഴിവാക്കി ഓണാഘോഷം അനുവദിച്ചില്ല; സദ്യ അപ്പാടെ കുപ്പത്തൊട്ടിയില്‍ തട്ടി ശുചീകരണത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തിനാല്‍ ഓണസദ്യ കുപ്പത്തൊട്ടിയില്‍ തട്ടി ശുചീകരണത്തൊഴിലാളികളുടെ അതിരുവിട്ട പ്രതിഷേധം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലുള്ള ശുചീകരണതൊഴിലാളികളാണ് ഉണ്ടാക്കിയ ഓണസദ്യ അതുപോലെയെടുത്ത് മാലിന്യക്കൊട്ടയില്‍ തട്ടി പ്രതിഷേധിച്ചത്.

ചോറും കറികളും ഇലയുമടക്കം എടുത്ത് മാലിന്യം ശേഖരിക്കുന്ന ‘എയറോബിക് ബിന്നി’ല്‍ തട്ടുകയായിരുന്നു.

Signature-ad

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫീസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ചാലാ സര്‍ക്കിളിനും ഓണാഘോഷത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, രാവിലെ ജോലി കഴിഞ്ഞ ശേഷം മതി ആഘോഷമെന്ന് അധികൃതര്‍ അറിയിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.

ശുചീകരണ ജോലി കഴിഞ്ഞെത്തിയ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം കളഞ്ഞത്. ആഘോഷം തടഞ്ഞ അധികൃതരോടുള്ള പ്രതിഷേധമാണെന്നും ശുചീകരണം കഴിഞ്ഞെത്തിയ തങ്ങള്‍ക്ക് കുളിക്കാന്‍ പോലും സൗകര്യമില്ലായിരുന്നുവെന്നും അതിനാല്‍ ഓണസദ്യ ബഹിഷ്‌കരിക്കുന്നുവെന്നും പറഞ്ഞാണ് പാത്രത്തോടെ മാലിന്യക്കൊട്ടയിലേക്ക് കമിഴ്ത്തിയത്.

 

Back to top button
error: