KeralaNEWS

താരസംഘടന ‘അമ്മ’ കോടികളുടെ നികുതി വെട്ടിപ്പ് നടത്തുന്നു, ജി.എസ്.ടി വകുപ്പ് ‘അമ്മ’ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

    കോടികൾ പ്രതിഫലം വാങ്ങി ഷോകള്‍ നടത്തുന്ന സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ ഭീമമായ നികുതി വെട്ടിപ്പ് നടത്തുന്നതായി ജി.എസ്.ടി വകുപ്പ്. ‘അമ്മ’ജനറല്‍ സെക്രട്ടറിക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജി.എസ്.ടി വകുപ്പ്. സംഘടനയുടെ രജിസ്‌ട്രേഷനും നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു.

കോഴിക്കോട് ജവഹര്‍ നഗറിലെ ജി.എസ്.ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

Signature-ad

സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജന്‍സ് ഓഫീസര്‍ ദിനേശിന്റെ നേതൃത്വത്തിലാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തത്. സംഘടന ക്ലബാണെന്നായിരുന്നു ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് വ്യക്തമായി. ഇതോടെയാണ് ജി.എസ്.ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്‌ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തും. ‘അമ്മ’യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Back to top button
error: