പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍.
പത്തനംതിട്ട വെട്ടിപ്രം പ്ലാവിനാക്കുഴി സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന സന്ദീപാണ് അറസ്റ്റിലായത്. കലഞ്ഞൂരില്‍ നിന്നും 17 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കോന്നി അതുമ്ബുംകുളം ചെങ്ങറ സമരഭൂമിയിലെ ഷെഡ്ഡില്‍ വച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഓഗസ്റ്റ് 5, 30 തീയതികളിലായാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സെപ്‌റ്റംബര്‍ ഒന്നിന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം വ്യാഴാഴ്‌ച വൈകിട്ട് കലഞ്ഞൂരില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.