CrimeNEWS

തിരുവനന്തപുരത്ത് ഗുണ്ടകള്‍ക്കെതിരേ പോലീസിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് ഗുണ്ടാവേട്ട ശക്തമാക്കി പോലീസ്. തിരുവനന്തപുരം റൂറലില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന 107 കുറ്റവാളികളെ അറസ്റ്റു ചെയ്തു. 94 വാറണ്ട് പ്രതികളെയും 13 പിടികിട്ടാപ്പുള്ളികളെയുമാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളികളില്‍ പലരും പത്തു വര്‍ഷത്തിലധികമായി ഒളിവിലായിരുന്നുവെന്നു പോലീസ് അറിയിച്ചു.

റൂറല്‍ എസ്.പി: ശില്‍പ ദേവയ്യയുടെ നേതൃത്വത്തിലുള്ള റെയ്ഡില്‍ റൂറലിലെ 5 സബ് ഡിവിഷന്‍ ഓഫിസര്‍മാരും 38 എസ്.എച്ച്.ഒമാരും പങ്കെടുത്തു. വരും ദിവസങ്ങളിലും സാമൂഹികവിരുദ്ധര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ചന്തകളിലും ബസ് സ്റ്റാന്‍ഡുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷാഡോ ടീം ഉള്‍പ്പെടെയുള്ള പോലീസിനെ വിന്യസിക്കുമെന്നും റൂറല്‍ എസ്പി അറിയിച്ചു.

Signature-ad

ഓണക്കാലത്ത് ക്രമസമാധാനപ്രശ്‌നം വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനനുസരിച്ച് സംസ്ഥാനത്ത് പല ഭാഗങ്ങളിലായി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച പുലര്‍ച്ചെ 5 മണി മുതല്‍ രാവിലെ 9 മണിവരെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായ പരിശോധനകള്‍ നടന്നത്. പ്രത്യേക ലിസ്റ്റ് തയാറാക്കിയായിരുന്നു പരിശോധന. ഗുരുതരകുറ്റം ചെയ്തവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. മറ്റുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്‍കി വിട്ടയയ്ക്കാനുമാണ് തീരുമാനം.

Back to top button
error: