CrimeNEWS

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടു, സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്‌സിനെ കൂട്ടാനെന്ന് കുറ്റസമ്മതം

  സമൂഹ മാധ്യങ്ങളിൽ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത്  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സന്ദീപ് എന്നയാള്‍ വീഡിയോ കോളിലൂടെയാണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജിലിടുകയായിരുന്നു.

വീഡിയോ കണ്ട ഭാര്യ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് അതിന് തയ്യാറായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ സന്ദീപ് വീഡിയോ നീക്കം ചെയ്യുകയും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഒരുപാടുപേര്‍ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. സംഭവത്തില്‍ 2008ലെ ഐ.ടി ഭേദഗതി നിയമപ്രകാരം ഭര്‍ത്താവ് സന്ദീപിനെതിരെ പൊലീസ് കേസെടുത്തു.

മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമാണ്.

Back to top button
error: