MovieNEWS

ദിലീപ്- അരുൺ ഗോപി ചിത്രം ആരംഭിച്ചു, തമന്ന ആദ്യമായി മലയാളത്തിൽ

‘രാമലീല’യുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (വ്യാഴം) തുടങ്ങി.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ്  ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്
ഈ ചിത്രത്തിലൂടെ പ്രശസ്ത ബോളിവുഡ് താരം തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു.
ദിലീപ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുക്കമായത്. തുടർന്ന് വിനായക അജിത്, അരുൺ ഗോപി, സിദ്ദിഖ്, ഉദയ്കൃഷ്ണൻ എന്നിവർ ഈ ചടങ്ങ് പൂർത്തികരിച്ചു.
വിനായക അജിത് സ്വിച്ചോൺ കർമ്മം നടത്തി, ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഢിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. പുർണ്ണമായും ഉത്തരേന്ത്യയാണ് കഥയുടെ പഞ്ചാത്തലം.
ഉദയ് കൃഷണയുടേതാണ് തിരക്കഥ.
സംഗീതം സാം, സി.എസ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – വിവേക് ഹർഷൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- ഷിഹാബ് വെണ്ണല,
പ്രൊജക്റ്റ് ഡിസൈനർ- നോബിൾ ജേക്കബ്.
.
വാർത്ത: വാഴൂർ ജോസ്
ഫോട്ടോ: രാംദാസ് മാത്തൂർ.

Back to top button
error: