ആലിപ്പഴം തലയില്‍ വീണ് സ്പെയിനില്‍ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് സംഭവം.
വീടിന്റെ മേല്‍ക്കൂരകളും ജനാലകളും ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. പവര്‍ കേബിളുകള്‍ ഇടിഞ്ഞു താണു. ഇതിലെ ഒരു ആലിപ്പഴത്തിന് 10 സെന്റിമീറ്റര്‍ നീളമുണ്ട് എന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.