തിരുവനന്തപുരം: പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജി.ആര് അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആര് അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സി.ഐയുടെ മറുപടി. തുടര്‍ന്ന് മന്ത്രിയോട് ഇയാള്‍ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന് പറഞ്ഞത്.
രണ്ടാം ഭര്‍ത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു. സംഭാഷണം പുറത്തായതോടെ പോലീസുകാരനെതിരേ നടപടിക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസ് തലപ്പത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.